ഫോട്ടോ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ആശീർവാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സമൂഹ യോഗ ദിനാചരണം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
Advertisements
വൈക്കം:അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വൈക്കത്ത്സമൂഹ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. വൈക്കം ആശീർവാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച സമൂഹ യോഗ ദിനാചരണം കെ.ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗര ചെയർമാൻ അബ്ദുൾസലാം റാവുത്തർ അധ്യക്ഷത വഹിച്ചു. വൈക്കത്ത് യോഗ പാർക്ക് സ്ഥാപിക്കാൻ ശ്രമം നടത്തുമെന്ന് എം എൽ എ പറഞ്ഞു.
പ്രോഗ്രാം കോ- ഓർഡിനേറ്റർ അക്ഷയ ലേണിംഗ് സെന്റർ സെക്രട്ടറി ബിജു രാഘവൻ, ആശിർവാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് മാനേജിംഗ് ഡയറക്ടർ കെ.എം. മനു,പരിശീലകരായ വി.എസ്. ജോസ്, ഉണ്ണികൃഷ്ണൻ, രേവതി എസ്. ബാബു, കെ.എസ്. രശ്മിമോൾ തുടങ്ങിയവർ സംബന്ധിച്ചു.


