ചോഴിയക്കാട് :
നന്മ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജനറൽ ആശുപത്രിയും
ചാന്നാനിക്കാട് പി എച്ച് സി യും ചേർന്ന് നടത്തുന്ന നേത്ര പരിശോധനയും എൻ സി ഡി ക്യാമ്പും രാവിലെ 9 മണിക്ക് ചോഴിയക്കാട് എൻഎസ്എസ് കരയോഗം ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ് ഉദ്ഘാടനം ചെയ്യും.
നന്മ അസോസിയേഷൻ പ്രസിഡണ്ട് പി കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിക്കും.ക്യാമ്പ് രാവിലെ 9 മണിമുതൽ 1 മണിവരെ.
Advertisements


