ധാംബുള്ള : വനിത ടി 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വർമ്മയുടെയും (31), ദീപ്തി ശർമ്മയുടെയും (29) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ആയിരുന്നു എടുത്തത്.
Advertisements
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ആറ് വിക്കറ്റുകള്‍ ശേഷിക്കെ ലക്‌ഷ്യം കണ്ടു. മാറിസന്നെ കാപ് നേടിയ 81 റണ്സിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ തുരത്തിയത്. 20 റണ്‍സ് നേടിയ ലോറ വോള്‍വർട്ടും സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി. രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ നിലവില്‍ ഗ്രൂപ് എ യില്‍ രണ്ടാമതാണ്. ഓസ്‌ട്രേലിയയാണ് ഒന്നാമത്.


