അമ്മ അംഗങ്ങള്‍ക്ക് നടൻ ടിനി ടോമിന്റെ തുറന്ന കത്ത്. അനീതിക്ക് എതിരെ ശബ്ദിച്ച തന്നെ ടാർഗറ്റ് ചെയ്തുവന്ന് ടിനി ടോം ആരോപിച്ചു. തനിക്ക് എതിരായ ആരോപണങ്ങളില്‍ പൊലീസ് എഫ്‌ഐആര്‍ പോലും ഇട്ടിട്ടില്ല. നിരുപാധികം തള്ളി തനിക്ക് ക്ലീൻ ചിറ്റ് നല്‍കി. എല്ലാം ദൈവത്തിനും നീതിക്കുമായി വിട്ടുകൊടുത്തു. അമ്മ എക്‌സിക്യൂട്ടിവില്‍ നിന്ന് മാത്രമാണ് രാജി വച്ചതെന്നും ടിനി ടോം വ്യക്തമാക്കി.
ടിനി ടോമിന്റെ കത്ത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ, അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയുംവിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു, അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരുന്നു. ആരോപണങ്ങള്‍ പൊലീസ് എഫ്‌ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടുകൊടുത്തു. സത്യമേ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്, ആരോടും പറയാതെ ഇറങ്ങി പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ ടിനി ടോം’


