റബർ കൃഷിക്കെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി ; റബർകൃഷിയിലേക്ക് കർഷകരെ ആകർഷിക്കും

കോട്ടയം :റബ്ബർ കൃഷിക്കെതിരെയുള്ള കുപ്രചരണങ്ങൾ ചെറുക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു. ചെയർമാനായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകും.  ടാപ്പ് ചെയ്യാത്ത തോട്ടങ്ങൾ പുനരുദ്ധരിക്കുന്നതിനും കർഷകരെ കൃഷിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനും റബ്ബർ ബോർഡ് നേതൃപരമായ പങ്കുവഹിക്കും.

Advertisements

റബർ കർഷകരുടെ ആശങ്ക പരിഹരിക്കും. മറ്റു  കൃഷികളിലേക്ക് പോയവരെ റബ്ബർ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബോർഡ് തലത്തിൽ പ്രചാരണം നടത്തും. റബർ ഉൽപാദക സംഘങ്ങളുമായി ചർച്ച നടത്തും. കൃഷിയെ കുറിച്ചുള്ള ആശങ്ക പരിഹരിക്കും. ഈ മേഖലയിലെ പ്രശ്നങ്ങൾക്ക്   ശാശ്വത പരിഹാരം കാണും. വിവിധ തലത്തിലുള്ള ചർച്ചകൾ നടത്തി വിദഗ്ധരുമായി കൂടിയാലോചന നടത്തി റബർ കൃഷിയെ കൂടുതൽ ജനകീയമാക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബ്ബർ ബോർഡ് ചെയർമാനായി ഇന്ന് രാവിലെ എൻ ഹരി ചുമതലേറ്റു.  രാവിലെ 11.45 ന് കോട്ടയത്തെ റബ്ബർ ബോർഡ് ആസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിലാണ്

ബോർഡിന്റെ പുതിയ ചെയർമാൻ ആയി ഹരി ചുമതലയേറ്റത്. മൂന്നുവർഷത്തേക്കാണ് നിയമനം. ബോര്‍ഡ് ചെയര്‍മാനാകുന്ന ഐഎസ് കാരനല്ലാത്ത നാലാമത്തെ ആളാണ് ഹരി. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി പരമ്പരാഗത റബര്‍ കര്‍ഷകനാണ്. റബര്‍ കര്‍ഷകനായ ആള്‍ ബോര്‍ഡിന്റെ സുപ്രധാന പദവിയിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Hot Topics

Related Articles