കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനമാരംഭിച്ചു. കാരിത്താസ് ആശുപത്രി സമ്പൂർണ്ണ റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത മജീഷ്യനും , മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു .ചടങ്ങിൽ കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ മാർ .ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യാതിഥിയായിരുന്നു .
കഴിഞ്ഞ രണ്ടു വർഷമായി കാരിത്താസ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ലോകോത്തര നിലവാരമുള്ള സ്ട്രൈക്കർ-MACO റോബോട്ടിന്റെ സഹായത്തോടെ ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നുവരികയാണ് . ഇതിൻ്റെ തുടർച്ചയെന്നോണമാണ് , റോബോട്ടിക് സർജറി രംഗത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ നിൽക്കുന്ന ‘ഡാവിഞ്ചി എക്സ്.ഐ’ (Da Vinci Xi Surgical System) കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനുകുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ , കാരിത്താസ് ഹോസ്പിറ്റൽ ജോയിൻറ് ഡയറക്ടർ ഫാ ജോയിസ് നന്ദിക്കുന്നേൽ, കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റൻറ് ഡയറക്ടർ സൈജു പുത്തൻപറമ്പിൽ , കാരിത്താസ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ബോബി എൻ എബ്രഹാം എന്നിവർ പങ്കെടുത്തു .
ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായിരുന്ന ഈ സേവനം ഇനിമുതൽ ജനറൽ സർജറി, ഗ്യാസ്ട്രോസർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിൽ ലഭ്യമാകുമെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനുകുന്നത്ത് അറിയിച്ചു .ശസ്ത്രക്രിയ രംഗത്ത് കൂടുതൽ കൃത്യതയും , സംരക്ഷണവും ഉറപ്പ് വരുത്തുന്ന ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കുന്നതെന്ന് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ . ഡോ ബിനു കുന്നത്ത് അറിയിച്ചു .


