കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അംഗൻവാടി പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരെ കണ്ടതോടെ പാമ്പ് അംഗൻവാടിയുടെ തറയിലുള്ള മാളത്തിലേയ്ക്ക് ഇഴഞ്ഞ് കയറുകയായിരുന്നു. സംഭവമറിഞ്ഞ് RRT സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. കാഞ്ഞിരപ്പളളി പഞ്ചായത്ത് 62-ാം നമ്പർ അംഗൻ വാടിയുടെ പരാസരത്താണ് പാമ്പിനെ കണ്ടത്. പാമ്പ് കയറിയ ഭാഗത്ത് വലയിടാനാണ് തീരുമാനം. പാമ്പിനെ കണ്ടതോടെ കുട്ടികളും രക്ഷിതാക്കളും അടക്കം ഭീതിയിലാണ്.
Advertisements


