പാലാ ടൗണിൽ ‘ശവം തുക്ക്’ ! മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽഫോണും മോഷ്ടിച്ചു : പ്രതികളെ നിമിഷങ്ങൾക്കുള്ളിൽ പിടികൂടി പാലാ പോലീസ്

പാലാ : ടൗണിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽഫോണും മോഷ്ടിച്ച സംഘത്തെ നിമിഷങ്ങൾക്കുള്ളിൽ പിടികൂടി പാലാ പോലീസ്. പാലാ ടൗൺ ബസ് സ്റ്റാൻഡിൽ വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. ആളുകൾ നോക്കി നിൽക്കെയാണ് മധ്യവയസ്കയായ സ്ത്രീ യുവാവിന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽ ഫോണും കൈക്കലാക്കി സ്ഥലംവിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പോലീസ് എത്തി സ്ത്രീയെയും ഒപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെയും പിടികൂടി. യുവാവിന്റെ പോക്കറ്റിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടിയിലായ മൂവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles