കോട്ടയം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 മുതൽ നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടരയ്ക്ക് റൺ എഗൻസ്റ്റ് ഡ്രഗ് പരിപാടി നടക്കും. 10.30 ന് എക്‌സൈസ് പ്രിവന്റീവ് ഓഫിസർ ബെന്നി സെബാസ്റ്റിയൻ നയിക്കുന്ന ഫ്‌ളാഷ് മോബ് ആന്റ് മൈം അരങ്ങേറും. കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാർ സ്വാഗതം ആശംസിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ലഹരി വിരുദ്ധ സന്ദേശം നൽകും.
Advertisements


