എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പായിപ്പാട് സ്വദേശിയെ പിടികൂടിയത് തൃക്കൊടിത്താനം പൊലീസ് 

ചങ്ങനാശേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ. പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ വീട്ടിൽ സജിത്ത് സാജനെയാണ് തൃക്കൊടിത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ എം.ഡി.എം.എ സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. സിപ്പ്-ലോക്ക് കവറിലടച്ച 0.332 ഗ്രാം എം.ഡി.എം.എ.യാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിൽ എടുത്തു. 

Advertisements

Hot Topics

Related Articles