ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം : ഉറുഗ്വെ ഫുട്ബോള്‍ ടീമിന് എട്ടിന്റെ പണികൊടുത്ത് ഉറുഗ്വെ ഫുട്ബോള്‍ അസോസിയേഷന്‍

ഹൂസ്റ്റണ്‍: 2026 ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം നടത്തിയ ഉറുഗ്വെ ഫുട്ബോള്‍ ടീമിന് എട്ടിന്റെ പണികൊടുത്ത് ഉറുഗ്വെ ഫുട്ബോള്‍ അസോസിയേഷന്‍. കടുത്ത ശിക്ഷാ നടപടികളിലേക്കാണ് അസോസിയേഷന്‍ കടക്കുന്നത്. ഇതിന്റെ ഭാഗമായി താരങ്ങള്‍ക്കായി ഒരുക്കിയിരുന്ന ചാര്‍ട്ടര്‍ വിമാനം ഫുട്ബോള്‍ അസോസിയേഷന്‍ റദ്ദാക്കി. താരങ്ങള്‍ ഇനി ഒരുമിച്ച്‌ മടങ്ങുന്നതിന് പകരം സാധാരണ വിമാനങ്ങളില്‍ അതും വ്യത്യസ്ത വിമാനങ്ങളിലായി വേണം നാട്ടിലേക്ക് തിരിക്കാന്‍.

Advertisements

ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സ്പെയിനിനോട് തോറ്റ അവര്‍ കേപ് വെര്‍ദെ, സൗദി അറേബ്യ ടീമുകളോട് സമനില വഴങ്ങുകയായിരുന്നു. ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് അവര്‍ ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ഉറുഗ്വെ ടീമിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരു മല്‍സരം പോലും ജയിക്കാനാകാതെയാണ് ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. ടീമിന്റെ പരാജയത്തിന് പിന്നാലെ പരിശീലകന്‍ മാര്‍സെലോ ബിയല്‍സയും താരങ്ങളും തമ്മിലുള്ള ഭിന്നതയും പരസ്യമായിട്ടുണ്ട്. തന്റെ പരിശീലന കാലയളവില്‍ ഉറുഗ്വെ ഫുട്ബോളിന് നേട്ടങ്ങളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ബിയല്‍സ ഇതിനോടകം സമ്മതിച്ചു കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്പെയിനുമായുള്ള മത്സരത്തിന് മുന്‍പ് തന്നെ പരിശീലകന്‍ ബിയല്‍സയുടെ തന്ത്രങ്ങളെയും പരിശീലന രീതികളെയും കളിക്കാര്‍ ചോദ്യം ചെയ്തിരുന്നു. ടീമിന്റെ പരാജയത്തിന് ശേഷം ബിയല്‍സ സ്വയം വിമര്‍ശനപരമായ നിലപാടാണ് സ്വീകരിച്ചത്. താന്‍ ഉറുഗ്വെഫുട്ബോളിന് ഒന്നും നല്‍കിയിട്ടില്ലെന്നും, ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ തന്റെ മൂന്ന് വര്‍ഷത്തെ അധ്വാനത്തിന് വിലയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ നാലാം സ്ഥാനത്തിനോ കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനോ ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles