ബി ജെ പി മൂലവട്ടം : വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും നടത്തി

മൂലവട്ടം : ബിജെ പി മൂലവട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ളമ്പ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ ലഹരി പഠനത്തിനായിരിക്കണമെന്നും ആ ലഹരിയിൽ ആനന്ദം കണ്ടെത്തണമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൽ ലാൽ പറഞ്ഞു. അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

ആർ ജിഗി, അർച്ചന വിജെ , സി ബി എസ് ഇ 10 -ാം ക്ലാസ്സിൽ 100% മാർക്ക് നേടി വിജയിച്ച ലക്ഷമി അജി കുമാർ എന്നിവരെ ആദരിച്ചു. പ്രമോദ് എ ബി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അരുൺ മൂലേടം, ജതീഷ് കോടപ്പള്ളി, ബബിത കണ്ണൻ, രജനി ഉല്ലാസ്, എൻ ശ്രീനിവാസൻ, പി ഡി സലികുമാർ, അനീഷ് എസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles