അയ്മനം : ആവണി റസിഡൻസ് വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് ദാനവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. വേലായുധൻ നായർ, പരുവക്കലിൻ്റെ വസതിയിൽ പ്രസിഡൻ്റ് സി. പി. ശിവരാജ പണിക്കരുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്തു. 2025 – 2026 അധ്യയന വർഷം SSLC, PLUS TWO , DGREE , PG പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. പ്രിയ അരുൺ (കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സെൽഫ് ഹിപ്നോസിസ് പ്രാക്റ്റീഷണർ & കരിയർ മെൻ്റർ ) ക്ലാസെടുത്തു. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്ട്സ് ആൻ്റെ കൾച്ചറൽ ഹെരിട്ടേജ് ട്രസ്റ്റ് തിരുവനന്തപുരം ഏർപ്പെടുത്തിയ അയ്യപ്പ പണിക്കർ സ്മാരക കാവ്യശ്രേഷഠ പുരസ്കാരം -2026 ലഭിച്ച അയ്മനം സുധാകരന് ആദരവ് നൽകി. പി.ബി. ബാലു (സെക്രട്ടി) സ്വാഗതവും, രാജേഷ് കുമാർ കെ.പി. (ട്രഷറർ) കൃതജ്ഞത രേഖപ്പെടുത്തി.




