എസ്.എച്ച് മെഡിക്കൽ സെന്ററിന് കീഴിലുള്ളതിരുഹൃദയ കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാന ചടങ്ങ് നടന്നു

കോട്ടയം: പൂവന്തുരുത്ത് എസ്.എച്ച് മെഡിക്കൽ സെന്ററിന് കീഴിലുള്ള തിരുഹൃദയ കോളേജ് ഓഫ് നഴ്സിംഗിലെ
ഏഴാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ അക്കാദമിക് ഡയറക്ടറും ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. റോയ് കെ. ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം അദ്ദേഹം ചെയ്യുകയും ബിരുദദാന സന്ദേശം നൽകുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി. ആലീസ് എൻ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ, എസ്.എച്ച് കോൺഗ്രിഗേഷൻ ഹെൽത്ത് കെയർ ജനറൽ കൗൺസിലർ ഡോ. സി. ജോൺസി മരിയ എസ്.എച്ച് അധ്യക്ഷത വഹിച്ചു. ദീപിക ചിൽഡ്രൻസ് ലീഗ് സംസ്ഥാന ഡയറക്ടർ റവ. ഫാ. റോയ് കണ്ണൻചിറ സി.എം.ഐ അനുഗ്രഹപ്രഭാഷണം നടത്തി. ചടങ്ങിൽ സെന്റ് മാത്യൂസ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. സി. ഫിലോ ജോസ് എസ്.എച്ച്, എസ്.എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ റവ. സി. ജീന റോസ് എസ്.എച്ച്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് തോമസ് എന്നിവർ ആശംസകൾ നേർന്നു. പഠനരംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കോളേജ് അസോസിയേറ്റ് പ്രൊഫസർ ബിൻജു മേരി ചാക്കോ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisements

Hot Topics

Related Articles