ഉടമയുടെ അനുവാദം ഇല്ലാതെ മൊബൈൽ ആപ്ലിക്കേഷൻ്റെ സഹായത്തോടെ സ്‌കൂട്ടറിൻ്റെ വേഗം നിയന്ത്രിച്ചു : സ്‌കൂട്ടർ പ്രവർത്തന രഹിതമാക്കി : ഒല കമ്പനിയോട് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ കമ്മീഷൻ

കോട്ടയം: മുഴുവൻ തുക നൽകി വാങ്ങിയ OLA S 1 പ്രോ ഇലക്ട്രിക് സ്കൂട്ടർ ഉടമസ്ഥൻ്റെ അനുവാദം ഇല്ലാതെ മൊബൈൽ ആപ്ലിക്കേഷൻ്റെ സഹായത്തോടെ അനധികൃതമായി സ്പീഡ് നിയന്ത്രിക്കുകയും പിന്നീട് പ്രവർത്തന രഹിതമാക്കി വാഹനം ലോക്ക് ചെയ്യുകയും ചെയ്ത ഓല കമ്പനി നടപടിയിൽ വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ കമ്മീഷൻ.
കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി ഷഹുബാനത്ത് 2025 ഓഗസ്റ്റ് 21നാണ് കോട്ടയം നാട്ടകത്തുള്ള ഓല ഷോറൂമിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കുന്നത്.

Advertisements

വാഹനം വാങ്ങി മാസങ്ങൾക്ക് ശേഷം കമ്പനിക്ക് സബ്സിഡി ലഭ്യമാക്കുന്നതിലേക്ക് സ്കൂട്ടർ ഷോറൂമിൽ എത്തിച്ച് ഫോട്ടോ എടുക്കണം എന്ന് ഷോറൂം അധികൃതർ പരാതിക്കാരിയെ അറിയിച്ചു. എന്നാൽ ആശുപത്രി സംബന്ധമായ തിരക്കുകൾ കാരണം പരാതിക്കാരിക്ക് ഷോറൂമിൽ എത്തിച്ചേരാൻ സാധിച്ചില്ല. ഈ കാരണത്താൽ ഉടമയുടെ അനുവാദം ഇല്ലാതെ വാഹനം വാഹന നിർമ്മാതാക്കൾ അനധികൃതമായി മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്പീഡ് നിയന്ത്രിക്കുകയും പിന്നീട് വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത വണ്ണം ലോക്ക് ചെയ്യുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നടപടിയിൽ പ്രതിഷേധിച്ചാണ് സ്കൂട്ടർ ഉടമയായ ഷഹുബാനത്ത് കോട്ടയം ഉപഭോക്‌തൃ കമ്മീഷനിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ പരാതിയിൽ മേൽ സേവനങ്ങളുടെ ലംഘനവും അധാർമികമായ ഇടപെടലുമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വി.എസ് മനു ലാൽ അധ്യക്ഷനായ കോട്ടയം ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി. പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ മൊബൈൽ ആപ്പിലൂടെയോ മറ്റും സ്കൂട്ടറിന്റെ പ്രവർത്തനത്തിൽ ഇടപെടരുതെന്നും, ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും 5000 രൂപ കോടതി ചിലവിലേക്കായും 30 ദിവസത്തിനുള്ളിൽ പരാതിക്കാരിക്ക് നൽകണമെന്നും കോട്ടയം ഉപഭോക്‌തൃ കമ്മീഷൻ വിധിച്ചു.
പരാതിക്കാരിക്ക് വേണ്ടി അഡ്വ: മഞ്ജു മനോഹർ ഹാജരായി.

Hot Topics

Related Articles