പാമ്പാടി: ഇലക്കൊടിഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട കുറിയന്നൂർ കൊന്നോക്കാലിൽ തൊള്ളായിരക്കുഴിയിൽ വേങ്ങപ്പാറ ഷിബു ടി തോമസാ(36) മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ഷിബു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാറും ബൈക്കും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവ് മരിക്കുകയായിരുന്നു. പിതാവ് : പരേതനായ വി.എം ബാബു. മാതാവ് : തങ്കമ്മ. ഭാര്യ: ഇടയരിക്കപ്പുഴ കരിമ്പനാകുഴിയിൽ ദിൽജ. മക്കൾ: ഷിദില. സംസ്കാരം നാളെ ജൂൺ 30 ന് ഉച്ചയ്ക്ക് 12 ന് ഇന്ത്യ ക്രിസ്റ്റ്യൻ ചർച്ചിന്റെ വെള്ളയിൽ സെമിത്തേരിയിൽ.
Advertisements


