ആലപ്പുഴ : ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ എസ് (23) ആണ് പൊലീസിൻ്റെ പിടിയിലായത്. മാരകരാസലഹരിയായ രണ്ട് ഗ്രാം എംഡിഎംഎ ആണ് യുവാവ് താമസിക്കുന്ന വീട്ടിൽ നിന്നും പ്ലാസ്റ്റിക് ലോക്ക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിൽ പോലീസ് കണ്ടെത്തിയത്. എസ് ഐ ടോമിൻ ജോസ്, എ എസ് ഐ ബിജു, ജി എ എസ് ഐ ഉല്ലാസ്, ലേഖ, സിപിഓ സുധീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം ശക്തമായ നടപടികളാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.
ഓപ്പറേഷൻ തൂഫാൻ : ആലപ്പുഴ മണ്ണഞ്ചേരിയിൽ മാരകരാസലഹരിയായ എംഡിഎംഎയുമായി യുവാവ് പിടിയിൽ


