കുമരകം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുമരകം യൂണിറ്റ് കൺവെൻഷനും അംഗത്വവിതരണവും പെൻഷൻ ഭവൻ ഹാളിൽ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ട് വത്സമ്മ തങ്കപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനം കെ എസ് എസ് പി യു പള്ളം ബ്ലോക്ക് സെക്രട്ടറി പി പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അംഗത്വവിതരണ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ കേശവൻ നിർവ്വഹിച്ചു. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.സി വർഗ്ഗീസ്,ബ്ലോക്ക് വൈസ് പ്രസിഡണ്ട് അമ്മാൾ സാജുലാൽ,യൂണിറ്റ് സെക്രട്ടറി എസ് ഡി പ്രേംജി, ട്രഷറർ ടി വി രാജൻ, ജോ. സെക്രട്ടറി വി.കെ ചന്ദ്രഹാസൻ, റ്റി.യു സുരേന്ദ്രൻ , കെ. ചന്ദ്രികാദേവി, റ്റി.ജി അനുപമ, കുഞ്ഞുമോൻ എം.ഇ , രാജീവ് എം.എസ് എന്നിവർ സംസാരിച്ചു.
Advertisements


