യു.ഡി.എഫ്. ചേരണം, മദ്യനയത്തില്‍ അടിയന്തിര നടപടി വേണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള

കൊച്ചി : പൊതുസമൂഹത്തെ അപകടകരമായ മദ്യനയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ അടിയന്തിരമായി യു.ഡി.എഫ് ചേര്‍ന്ന് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ മദ്യനയത്തില്‍ പൊതുജന വികാരത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

Advertisements

മദ്യനയത്തില്‍ ഏ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ മാതൃക സ്വീകരിക്കുകയും യു.ഡി.എഫിന്റെ മാനിഫെസ്റ്റോയോട് കൂറും വിശ്വസ്തതയും പുലര്‍ത്തുകയും വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാരക മയക്കുമരുന്നുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ നടപടിയായ ഓപ്പറേഷന്‍ തൂഫാന്റെ മറവില്‍ മദ്യത്തിന് മാന്യതയും, മഹത്വവത്ക്കരണവും വേണ്ട. മദ്യവും അപകടകരമായ ലഹരി ഗണത്തില്‍പ്പെടുന്നവയാണ്. മയക്കുമരുന്നുകള്‍ക്കെതിരെ അതിശക്തമായ നടപടിയും വീര്യം കുറഞ്ഞ മദ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്താല്‍ അപകടകരമായ തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ടാകും.

മദ്യം യഥേഷ്ടം പ്രോത്സാഹിപ്പിക്കുകയും ബെവ്‌കോയുടെ സി.എസ്.ആര്‍. ഫണ്ട് ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതും എക്‌സൈസ് വകുപ്പ് തന്നെ ബോധവത്ക്കരണവുമായി ഇറങ്ങുകയും ചെയ്യുന്നത് വിരോധാഭാസമാണ്. ബോധവല്‍ക്കരണം എക്‌സൈസ് വകുപ്പില്‍ നിന്നും എടുത്തുമാറ്റണം. എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കട്ടെ.

ആഭ്യന്തര വകുപ്പിന്റെയും എക്‌സൈസ് വകുപ്പിന്റെയും തൂഫാന്‍, തണ്ടര്‍ നടപടികള്‍ക്ക് കെ.സി.ബി.സിയുടെ സമ്പൂര്‍ണ്ണ പിന്തുണയും അറിയിക്കുന്നു.

Hot Topics

Related Articles