കോട്ടയം: ജില്ലയിലെ സ്വകാര്യ ബസ് സർവീസുകൾ 2026 ജൂലൈ എട്ട് ബുധനാഴ്ച പണിമുടക്കുമെന്ന് കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ‘പ്രിയദർശിനി’ പദ്ധതിമൂലം സ്വകാര്യ ബസ് മേഖല തകർച്ച നേരിടുകയാണെന്നും, മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുമാണ് പണിമുടക്കും കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
കളക്ടറേറ്റ് മാർച്ചും ധർണയും രാവിലെ 10.30-ന് ആരംഭിക്കും.
Advertisements
പരിപാടി ഫെഡറേഷൻ പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്യും. പി. ജെ. വർഗീസ് (സി ഐ ടി യു ), കെ. എൻ. മോഹനൻ (ബി എം എസ് ), സാബു കാരയ്ക്കൻ (കെ ടി യു സി ) എന്നിവർ ചടങ്ങിൽ സംസാരിക്കും.


