കൊച്ചി : സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് നടി അൻസിബ ഹസൻ.കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറല്‍ ബോഡിയില്‍ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്ഹോക്ക് കമ്മിറ്റിയായി അംഗീകരിക്കാൻ എങ്ങനെ ജനറല്‍ ബോഡിക്ക് കഴിയുമെന്നും അൻസിബ വ്യക്തമാക്കി. നടിമാരായ ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവർ കൊച്ചിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്.
Advertisements
രാജിവച്ച കമ്മിറ്റിയെ അഡ്ഹോക്ക് കമ്മിറ്റിയാക്കിയില്ലെങ്കിലും അതിലുണ്ടായിരുന്ന ഡോ.റോണി ഡേവിഡ്, ആശ അരവിന്ദ് എന്നിവരെ അഡ്ഹോക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവർ സഞ്ജീവനി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാലാണ് കമ്മിറ്റിയില്‍ തുടരുന്നതെന്ന് അൻസിബ പറഞ്ഞു.


