പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടരുതെന്ന് കേരള കോൺഗ്രസ്‌ എമ്മിന്റെ അധ്യാപക സംഘടനയായ KSSTF

 ഭാരതത്തിന്റെ മതേതര സങ്കൽപ്പങ്ങളെ തകർക്കുന്ന, കാവി വൽക്കരണത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതി, കേന്ദ്ര ഫണ്ട് എന്നീ പേര് പറഞ്ഞു കൊണ്ട്  കേരളത്തിലെ വിദ്യാർത്ഥികൾക്ക് വർഗീയതയുടെയും, ഭിന്നതയുടെയും പാഠങ്ങൾ നൽകുന്ന വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. സെൻസസിന്റെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും, മഴക്കാലമായതിനാൽ അധ്യാപകർക്ക് ഫീൽഡിൽ പോകുന്നതിനു വലിയ പ്രയാസങ്ങൾ നേരിടുന്നതിനാൽ കൂടുതൽ ദിവസം അനുവദിക്കണമെന്നും സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് പകരമായി പുതിയ അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ സ്കൂളുകളിൽ നിയമിച്ചു സ്കൂളുകളുടെ അധ്യയന സമയം നഷ്ടപ്പെടാതെ ക്രമീകരിക്കണമെന്നും 

Advertisements

യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു

 റോയ് മുരുക്കോലി അധ്യക്ഷനായ യോഗത്തിൽ കോർഡിനേറ്റർ P രാധാകൃഷ്ണക്കുറുപ്  മുഖ്യ പ്രഭാഷണം നടത്തി സംഘടനയുടെ പുതിയ പ്രസിഡണ്ടായി ഡോ: നോയൽ  മാത്യൂസ് നെയും(ഇടുക്കി )ജനറൽ സെക്രട്ടറിയായി,  പോരുവഴി ബാലചന്ദ്രൻ നേയും (ആലപ്പുഴ )തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ 

KJ മെജോ( ട്രഷറർ )

സിബിച്ചൻ തോമസ്സ്‌ (സീനിയർ വൈസ് പ്രസിഡന്റ്) ജെയിംസ് കോശി (സീനിയർ സെക്രട്ടറി,)

വൈസ് പ്രസിഡന്റുമാർ  റെനി രാജ്,

രാജേഷ് മാത്യു,സാജു മൈക്കിൽ, KMA നാസ്സർ, ടോജു K ജെറോം, ഷോജി ആന്റണി,സെക്രട്ടറിമാർ വിനോദ് കുമാർ, ബോസ് മോൻ ജോസഫ്, സുധീർ ടി കെ, ഷാജി എബ്രഹാം, ജോമോൻ ജോസഫ്, രഞ്ജി മേരി ജോസഫ് (വനിതാ ഫോറം കൺവീനർ )

Hot Topics

Related Articles