താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനംസംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു

ഫോട്ടോ:വൈക്കം താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനംസംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്യുന്നു.

Advertisements

തലയോലപറമ്പ് : കേരളത്തിലെ സഹകരണ സംഘം ജീവനക്കാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന് വൈക്കം താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷ ഗവർമെൻ്റ് നിർത്തലാക്കിയ ഒൻപതു ശതമാനം ഡിആർ പുനസ്ഥാപിക്കുക , മിനിമം പെൻഷൻ 10000രൂപയാക്കുക, പെൻഷൻ തുക 15 ശതമാനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം കൊടുക്കുന്നതിനും യോഗം തീരുമാനിച്ചു.
താലൂക്ക് പ്രസിഡൻ്റ് എൻ.കെ. സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് കെ. ജോർജ് ഫിലിപ്പ്, ആർ.ചന്ദ്രസേനൻ , എം.ജെ.ജോർജ്ജ്, എം.പി ഉദയമ്മ , താലൂക്ക് സെക്രട്ടറി കെ.ഒ.ജോസ് , ടി. ആർ.സുനിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles