തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഡ്നി തകരാറിനെ തുടർന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ പാലോട് മാടത്തറ സ്വദേശിയായ എസ് സുധീഷ് (30) സഹായം തേടുന്നു. രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുധീഷിന്റെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തുടർന്ന് ജോലികൾക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കോ പോകാൻ സാധിക്കാത്ത നിലയിലാണ് ഇപ്പോൾ. മറ്റ് സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തത് കാരണം കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്.
ചികിത്സക്കും ഓപ്പറേഷനുമായി കടം വാങ്ങിയും അല്ലാതെയും വലിയ തുക ചെലവഴിക്കേണ്ടി വന്നു. വീട്ടിൽ മറ്റ് സാമ്പത്തിക സ്രോതസ്സുകൾ ഒന്നും തന്നെ ഇല്ലാത്തത് കാരണം സുധീഷിന്റെ കുടുംബം വലിയ ബുദ്ധിമുട്ടിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ചികിത്സയുടെ ഭാഗമായി ആറുമാസമായി തിരുവനന്തപുരത്ത് തന്നെ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. വാടകയ്ക്ക് പോലും പൈസ നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി. ഇനിയും ചികിത്സക്കും മരുന്നുകൾക്കുമായി വലിയ തുക വേണ്ട സാഹചര്യത്തിലാണ് കുടുംബം നിൽക്കുന്നത്. അതിനാൽ തന്നെ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം ഇപ്പോൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Sudheesh s Age:30Thadatharikathu veedu sasthamnada venkolla po madathara Account no: 67322926642Ifsc code :sbin0070525Gpay no:9846521493


