സത്യസന്ധരായ സ്വർണവ്യാപാരികളുടെ കാര്യത്തിൽ പൊലീസ് അനാവശ്യമായി ഇടപെടില്ല: മന്ത്രി രമേശ് ചെന്നിത്തല

അങ്കമാലി: നിയമപരമായും സത്യസന്ധമായും സ്വർണവ്യാപാരം നടത്തുന്ന വ്യാപാരികളുടെ കാര്യത്തിൽ പൊലീസ് അനാവശ്യമായി ഇടപെടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയറിന്റെ ഭാഗമായി നടന്ന ‘ഗോൾഡ് ട്രേഡ്, പൊലീസ് റിക്കവറി, യൂത്ത് കോൺക്ലേവ് – ജെൻ Z’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണവ്യാപാര മേഖലയിലേക്ക് നിക്ഷേപം നടത്താൻ താൽപര്യമുള്ള നിക്ഷേപകരെ അദ്ദേഹം സ്വാഗതം ചെയ്തു. സ്വർണവ്യാപാര മേഖലയിലേക്ക് നിക്ഷേപം നടത്തുന്നവരെ സമൂഹം സംശയത്തോടെയാണ് പലപ്പോഴും കാണുന്നതെന്നും ആ മനോഭാവം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വർണവ്യാപാര രംഗത്ത് കൂടുതൽ നിക്ഷേപം വരുന്നത് സർക്കാരിന് നികുതി വരുമാനം വർധിക്കാൻ സഹായിക്കുമെന്നും സത്യസന്ധരായ വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുക സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണവ്യാപാരത്തെ തകർക്കുന്ന നടപടികൾ സർക്കാർ അനുവദിക്കില്ല. അതേസമയം വെള്ളി ആഭരണങ്ങളുടെ വ്യാപാരവും കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.എസ്.എം.എ പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പൊലീസ് സ്വർണം പിടിച്ചെടുക്കുന്ന സാഹചര്യങ്ങളിൽ വ്യാപാരികൾക്ക് സ്വർണവും പണവും ഒരുപോലെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നുവെന്ന്. അതിനാൽ കെ.വൈ.സി (Know Your Customer) സംവിധാനം കാര്യക്ഷമമായി പരിശോധിക്കുകയും നടപ്പാക്കുകയും വേണമെന്ന് സ്വാഗതപ്രസംഗത്തിൽ കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

Advertisements

മയക്കുമരുന്ന് വിമുക്ത യുവതലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് വിംഗിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ സന്ദേശം ഉൾക്കൊള്ളുന്ന ടി-ഷർട്ടും മന്ത്രി പുറത്തിറക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.ജി.എസ്.എം.എ വർക്കിംഗ് പ്രസിഡന്റ് പി. കെ. ഐമു ഹാജി, ട്രഷറർ സി. വി. കൃഷ്ണദാസ്, വർക്കിംഗ് ജനറൽ സെക്രട്ടറിമാരായ ബി. പ്രേമാനന്ദ്, എം. വിനീത്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്. പാലനി, അഹമ്മദ് പൂവിൽ, എം. സി. ദിനേശൻ, നിതിൻ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. വി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

മുഖ്യമന്ത്രി വി. ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കെ.ജി.എസ്.എം.എ പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ സ്വാഗതം പറയും.

ബാങ്കേഴ്സ് സെമിനാറിൽ സംസാരിച്ച കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സ്വർണവ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് ഉറപ്പുനൽകി.
സ്വർണവ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും അവ പരിഹരിക്കുന്നതിന് ബാങ്കിങ് മേഖലയുടെയും സഹകരണം അനിവാര്യമാണെന്നും അവർ പറഞ്ഞു.
സ്വർണാഭരണങ്ങളിൽ നിക്ഷേപം ഫലപ്രദമല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരാമർശിച്ച്, ആളുകൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാനുള്ള താൽപര്യമുള്ളിടത്തോളം കാലം ഈ വ്യാപാരം നിലനിൽക്കുമെന്നും അവർ പറഞ്ഞു.
രാജ്യത്തെ ഏകദേശം 30,000 ടൺ സ്വർണവ്യാപാര രംഗം വരും വർഷങ്ങളിലും ശക്തമായി മുന്നോട്ടുപോകണമെന്നും സ്വർണവ്യാപാരത്തെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
ബാങ്കിങ് മേഖല സ്വർണവ്യാപാരികൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും, സ്വർണവിലയിലെ തുടർച്ചയായ വർധന പുതിയ തലമുറയെ ആശങ്കയിലാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് മാനേജർ വിനോദ് എം. പറഞ്ഞു: ഒരു കോടി രൂപ വരെയുള്ള സ്വർണവായ്പയ്ക്കു പുറമേ, സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ സ്വർണ നിക്ഷേപങ്ങൾക്ക് 20 ശതമാനം അധിക വായ്പയും ബാങ്കുകൾ നൽകിവരുന്നുണ്ടെന്ന്.

Hot Topics

Related Articles