കോട്ടയം: അഗ്നിശമന സേനയുടെ വാഹനം സ്കൂട്ടറിൽ തട്ടി രണ്ടുപേർക്ക് പരിക്ക്. ചാന്നാനിക്കാട് കാരിമറ്റത്തിൽ വീട്ടിൽ ബി.ജയമോൾ (50), ഒപ്പമുണ്ടായിരുന്ന അരുൺ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.15 ഓടെ സെൻട്രൽ ജംഗ്ഷനിലാണ് അപകടം. എസ്.എച്ച് മൗണ്ടിൽ ഫാക്ടറിക്ക് തീപിടിച്ചത് അണച്ചതിന് ശേഷം മടങ്ങിയ അഗ്നിശമനസേനയുടെ വാഹനമാണ് സ്കൂട്ടറിൽ തട്ടിയത്. പരിക്കേറ്റ ഇവരെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലുകൾക്കാണ് പരിക്കേറ്റത്.
Advertisements


