നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാണ്ടിൽ ; ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം 

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ആറ് ദിവസത്തെ പര്യടനത്തിൽ ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.

Advertisements

നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാണ്ടിൽ എത്തുന്നത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യകൾ, നിക്ഷേപം, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണത്തിലൂടെ തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും പ്രധാന രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഈ സന്ദർശനം. മൂന്ന് രാജ്യങ്ങളിലെയും നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്ന പ്രധാനമന്ത്രി, അവിടുത്തെ ബിസിനസ്സ് സമൂഹവുമായും ഇന്ത്യൻ വംശജരുമായും ആശയവിനിമയം നടത്തും. നരേന്ദ്ര മോദിയുടെ നാലാമത്തെ ഇന്തോനേഷ്യ സന്ദർശനവും, ഓസ്ട്രേലിയയിലേക്കുള്ള മൂന്നാമത്തെ ഉഭയകക്ഷി സന്ദർശനവുമാണിത്.

Hot Topics

Related Articles