എം.ജി സര്‍വകലാശാലയില്‍ എം.എസ്.സി. ബോട്ടണി സ്പോട്ട് അഡ്മിഷന്‍ 

മഹാത്മാഗാന്ധി സര്‍വകലാശാലാ ക്യാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ് സയന്‍സ് ടെക്നോളജിയില്‍ (NIPST)  എം.എസ്.സി ബോട്ടണി ആന്റ് പ്ലാന്‍റ് സയന്‍സ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (കാറ്റഗറി: എസ്.സി., ജനറല്‍, ഈഴവ) ജൂലൈ 09, 10 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

Advertisements

കോര്‍ ഗ്രൂപ്പില്‍ 5.00 ല്‍ കുറയാത്ത CCPA യോടു കൂടി ബോട്ടണിയിലോ അല്ലെങ്കില്‍ ബോട്ടണി – ബയോടെക്നോളജിയിലോ (ഡബിള്‍ മെയിന്‍) ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാലയിലെ കണ്‍വേര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സിലെ നാലാം നിലയിലുള്ള NIPST ഓഫീസില്‍ (റൂം നം: 505) നേരിട്ട് എത്തിച്ചേരേണ്ടതാണ്. ഫോണ്‍- 8547537541, 9497664697.

Hot Topics

Related Articles