ആലപ്പുഴയിൽ സ്വകാര്യ ബസ്സുകൾ പൂർണമായും പണിമുടക്കി : സ്ക്കൂൾ കോളജ് വിദ്യാർത്ഥികൾ അടക്കം യാത്രക്കാർ വലഞ്ഞു: കെ എസ് ആർ ടി സി പ്രിയദർശിനി സൗജന്യ യാത്ര സ്വകാര്യ ബസ്സുകൾക്ക് തിരിച്ചടിയെന്ന് ആരോപിച്ച് ബസ്സുടമകൾ പണിമുടക്കി : കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഫോട്ടോ : സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ കമ്മറ്റി കളക്ട്രേറ്റിനു മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും കെ ബി ടി എ സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട് ഗോകുലം ഗോകുൽ ദാസ് ഉദ്ഘാടനം ചെ യ്യുന്നു

Advertisements
               ആലപ്പുഴ: കെ എസ് ആർ ടി സി യുടെ പ്രിയദർശിനി സ്ത്രീകൾക്കുള്ള സൗജന്യ യാത്ര അനുവദിച്ചതു മൂലം സ്വകാര ബസ്സുകൾക്ക് പിടിച്ച് നിൽക്കുവാൻ കഴിയിന്നില്ലെന്ന് പറഞ്ഞ് സ്വകാര്യ ബസ്സുടമകളുടെ സംഘടനയായ കേരള ബസ്സ് ട്രാൻസ്പോർട്ട് അസോസിയേഷനും തൊഴിലാളി സംഘടനകളും സംയുക്തമായി പണിമുടക്കി  ആലപ്പുഴ കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സ്വകാര്യ ബസ് സമരം മൂലം സ്‌ക്കൂൾ കോളജ് വിദ്യാർത്ഥികൾ അടക്കം യാത്രാക്കാർ വലഞ്ഞു. സ്ത്രീകൾക്ക് കെ എസ് ആർ ടി സി യിൽ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യബസ്ലുകൾക്ക് പിടിച്ച് നിൽക്കുവാൻ കഴിയുന്നില്ലെന്നും ദൈനംദിന ചിലച്ചകൾക്ക് പോലുമുള്ള വരുമാനം ലഭിക്കുന്നില്ലെന്നും കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്ത് ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുൽ ദാസ് പറഞ്ഞു. ഗുരുതര പ്രതിസന്ധി മൂലം സ്വകാര്യ ബസ്സ് മേഖല കിതയ്ക്കുകയാണെന്നും ഗോകുൽ ദാസ് പറഞ്ഞു. മുന്നൊരുക്കങ്ങളോ യാതൊരുവിധ ദീർഘവീക്ഷണങ്ങളോ ഇല്ലാതെയാണ് കെ എസ് ആർ ടി സി യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതെന്നും ധർണ്ണയിൽ പങ്കെടുത്ത ബസ്സുടമകൾ  പറഞ്ഞു. സൗജന്യ യാത്ര തുടങ്ങി  22 ദിവസം കഴിഞ്ഞിട്ടും  സ്വകാര്യ ബസ്സുടമകളുടെ പ്രശ്‌നങ്ങൾക്ക് ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ലെന്നും നൂറ് വർഷത്തിലേറെ യായി കേരളത്തിൽ നില നിൽക്കുന്ന പൊതുഗതാഗത സംവിധാനങ്ങളെ തകർക്കുവാനാണ് ശ്രമമെന്നും ബസ്സുടമകൾ പറഞ്ഞു. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ഡീസൽ നികുതി ഒഴിവാക്കി റേഷൻ സമ്പ്രദായത്തിൽ ഡീസൽസബ്സിഡി അനുവദിക്കുക,  വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം കാലോചിതമായി പരിഷ്കരിച്ച് 50 ശതമാനം ആക്കുക, ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, പ്രിയദർശിനി പദ്ധതിയിൽ കെ എസ് ആർ ടി സിയ്ക്ക് നൽകുന്നതുപോലെ സ്വകാര്യ ബസ്സുകൾക്കും ആനുകുല്യങ്ങൾ നൽകുക സ്വകാര്യ ബസ്സ് വ്യവസായം സംരംക്ഷിക്കുക, ബസ്സ് തൊഴിലാളികളുടെ തൊഴിൽ സംരംക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബസ്സുടമകളും വിവിധ തൊഴിലാളി സംഘടനകളും പണിമുടക്കിയത്. സ്വകാര്യ ബസ്സ് സമരവും പണിമുടക്കും ഒരു സൂചന സമരം മാത്രമാണെന്നും സർക്കാരിൽ നിന്ന് അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ ബസ് സമരം അനശ്ചിത കാലത്തോളം പണിമുടക്കുമെന്നും ബസ് ഉടമകളും തൊഴിലാളികളും മുന്നറിയിപ്പ് നൽകി. ബസ് സമരവും പണിമുടക്കും കൊട്ടാരങ്ങൾ പണിയല്ലെന്നും കോടികൾ സമ്പാദിയ്ക്കാനല്ലെന്നും ജീവിയ്ക്കുവാൻ വേണ്ടിയാണെന്നും സമരക്കാർ പറഞ്ഞു ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ നടന്ന ധർണ്ണ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽ ദാസ് പാലക്കാട് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് എം നാസർ, സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയൻ സെക്രട്ടറി എം എം ഷെറീഫ് , ബി എം എസ് ജില്ലാ സെക്രട്ടറി പുരുഷോത്തമൻ. എസ് ടി ടി യു ജില്ലാ ജനറൽ സെക്രട്ടറി സഫർ മാന്നാർ, കെ ബി ടി എ ജില്ലാ ട്രഷറർ ഷാജിലാൽ,ജോയിൻ്റ് സെക്രട്ടറിമാരായ പി വി ബിജു മോൻ ,റിനു സഞ്ചാരി, ബാബു നൗഷാദ് എന്നിവർ  പ്രസംഗിച്ചു.  ധർണ്ണയ്ക്കു മുന്നോടിയായി വിവിധ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴ കള് ക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. നൂറ് കണക്കിന് ബസ് തൊഴിലാളികൾ  മാർച്ചിൽ പങ്കെടുത്തു.                       

Hot Topics

Related Articles