കോട്ടയം: എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിനെ യും ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു
മുഖ്യമന്ത്രി വി.ഡി സതീശൻ വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശനും, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഈ തീരുമാനം അറിയിച്ചത്.
പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെ.പി.പി.എൽ നോട് ചേർന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. റോഡ്,റെയിൽ എന്നീ ഗതാഗത സൗകര്യങ്ങളും സമീപത്ത് ഉള്ള വിമാനത്താവളവും, ആവശ്യമായ ജല ലഭ്യതയും ഇവിടെ ഉണ്ടന്ന് എം.പി.അറിയിച്ചു.
ദേശീയപാത 183,66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നതിന് ആവശ്യമായ ശുപാർശ കേന്ദ്രസർക്കാരിൽ സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിനായി* ഗ്രാമ പഞ്ചായത്ത് വാങ്ങിയിട്ടുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന്ന് തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകണമെന്ന ഫ്രാൻസിസ് ജോർജ്ൻ്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളാ മാരിടൈം എക്കണോമിക്ക് റീജയൻ പദ്ധതിയിൽ കോട്ടയം പോർട്ടിനെ ഉൾപ്പെടുത്തുവാൻ തീരുമാനം ആയതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു. വിഴിഞ്ഞം ഉൾപ്പെടെ സംസ്ഥാനത്തെ 17 പോർട്ടുകൾ ആയിരുന്നു ഇതിൽ ഉണ്ടായിരുന്നത് കോട്ടയത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത് ഉൾപ്പെടുത്തുമെന്ന് അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കമ്പ്യൂട്ടർ വാങ്ങി നൽകുന്നത് സംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തുവാൻ തീരുമാനമായതായി ഫ്രാൻസിസ് ജോർജ് അറിയിച്ചു.
കടപുഴ പാലവും റോഡും പുന നിർമ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കുന്നതിന് കേന്ദ്ര പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രാലത്തിന് സംസ്ഥാന സർക്കാർ ശുപാർശ സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു. കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും
വേമ്പനാട്ട് കായൽ പുനജീവവന പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ഫ്രാൻസിസ് ജോർജ് യോഗത്തിൽ ആവശ്യപ്പെട്ടു.


