ഇലക്ഷൻ കാലത്ത് പിരിച്ച പണം പാർട്ടിയ്ക്ക് കൊടുക്കാറില്ല ; തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്.സലാമിന് എതിരെ ആരോപണവുമായി ജി.സുധാകരൻ 

ആലപ്പുഴ: തെരഞ്ഞെടുപ്പ്​ കാലത്തെ ഫണ്ട്​ പിരിവിൽ എച്ച്​. സലാമിനെതി​രെ ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാൾക്ക്​ വിവരമുണ്ടോ. ഇലക്ഷൻ ഫണ്ട്​ പിരിച്ച്​ പാർട്ടിക്ക് കൊടുക്കാറില്ല. അത്​ അഴിമതിയാണ്​. തെരഞ്ഞെടുപ്പിൽ മത്സരിച്ചത്​ എച്ച്​. സലാമാണ്​. പണം വാങ്ങി​​​​യെങ്കിൽ അത്​ അയാൾക്ക്​ കിട്ടികാണും. ആരിൽനിന്ന്​ കിട്ടിയെന്ന്​ ഞാൻ പറയുന്നില്ല. പണം തന്നവരെ കളിയാക്കാൻ വേണ്ടിയല്ലേ. ആപാർട്ടിയിൽ ഉള്ള​പ്പോൾ സ്ഥാനാർഥിക്കുവേണ്ടി പിരിച്ചപണം ആകമ്മിറ്റിക്കാണ്​ കൊടുത്തത്​. കിട്ടിയത്​ അതേപോലെ ​​കൊടുത്തു. അക്കാര്യം വെളിപ്പെടുത്താനാവില്ല. ഇത്​ എല്ലാവർക്കും അറിയാം. എച്ച്​. സലാമിന്‍റെ വിവരക്കേടിന്‍റെ  എന്നെ കൂട്ടുപിടിക്കേണ്ടതില്ല. കൂടുതൽ ചോദ്യമുയർന്നതോടെ കൈരളി റിപ്പോർട്ടറോട്​ കയർത്ത്​ സംസാരിച്ചു. കൈരളിയിൽവരുന്നതിന്​ മുമ്പ്​ വർഗീയവാദി അല്ലാരുന്നോയെന്നും താൻ പോയി പണിനോക്ക്​. പാർട്ടിക്കാർ ഇന്നലെ കാണിച്ച പോക്രിത്തരം ഇന്ന്​ മാധ്യമപ്രവർത്തകർ കാണിക്കരുത്. ഏജൻസി പണി എടുക്കരുതെന്നും പത്രപ്രവർത്തകർക്ക്  സ്വയബുദ്ധി വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

Advertisements

Hot Topics

Related Articles