ഓല ഇലക്ട്രിക് സ്കൂട്ടറുടെ തകരാർ ; ആലപ്പുഴ പൂങ്കാവിലെ ഓല ഷോറുംപടിക്കൽ പ്രതിഷേധ കൂട്ടായ്മ നടത്തി ഉപഭോക്താക്കൾ 

ആലപ്പുഴ പൂങ്കാവിലുള്ള ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് മുമ്പിൽ ഈ വാഹനം വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ  നടത്തി. ഓല കൺസ്യൂമേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ കോർഡിനേറ്റർ ഈ.വി.പ്രകാശ് ഉൽഘാടനം ചെയ്തു.ഓലയുടെ സർവ്വീസ് സെൻ്ററുകൾ വ്യാപകമാക്കി സർവ്വീസ് ഉറപ്പാക്കുക, സർവ്വീസ് ലഭിക്കാതെ വാഹനം നശിച്ചുപോയ ഉപഭോക്താക്കൾക്ക് അടിയന്തിരമായും നഷ്ടപരിഹാരം നലകി സാമ്പത്തിക ബാദ്ധ്യതയിൽ രക്ഷിക്കാൻ സർക്കാർ ഇടപെടുക എന്നീ ആവശ്യമുന്നയിച്ചാണ് സമരത്തിന് തുടക്കം കുറിച്ചത്. കേരളത്തിലെമ്പാടുമുള്ള ഓല ഉപഭോക്താക്കളെ സംഘടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാനും ,ജില്ലാ തലങ്ങളിലും, ഷോറൂമിന് മുന്നിലുംഓല സമരം വ്യാപിക്കാനുമാണ് അടുത്ത ഘട്ട തീരുമാനം. ലത്തീഫ് ,ഷമീർ, അശോ ക്

Advertisements

ഷിജിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles