കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം​ങ്ങും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്ന് മെ​ഗാ രക്തദാന ക്യാമ്പ് പാമ്പാടിയിൽ സംഘടിപ്പിച്ചു

ഫോട്ടോ: പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ ഉദ്‌ഘാടനം ചെയ്യുന്നു

Advertisements

പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം​ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷേർലി തര്യൻ , യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് എസ് . രാജീവ് , വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി എം. എം. ശിവബിജു, ട്രഷറർ ബൈജു സി ആൻഡ്രൂസ് , രക്ഷാധികാരി ഷാജി പി. മാത്യു , സെക്രട്ടറി പി.ജി.ബാബു, വനിത വിംഗ് ജന.സെക്രട്ടറി സീന ജോളി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ , ട്രഷറർ കണ്ണൻ ഗുരുപൂജ , മാർ സ്ലീവാ മെഡിസിറ്റി കൺസൾട്ടൻ്റ് ഡോ അസീസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles