കോട്ടയം: മുട്ടമ്പലം ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി ഷീബ പുന്നൻ നിർവ്വഹിച്ചു.
ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീന വി.സി. സ്വാഗതവും തൂഫാൻ സന്ദേശവും നൽകി. കുട്ടികളിൽ കായിക സംസ്കാരവും ഫുട്ബോൾ ആവേശവും വളർത്തുക എന്നതോടൊപ്പം ലഹരി വിമുക്ത ജീവിതവും എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത്. മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ ലൈബ്രേറിയനും സെക്രട്ടറിയും ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. എല്ലാവരിലേക്കും കായികരംഗത്തിന്റെ പ്രാധാന്യം എത്തിക്കുന്നതായിരുന്നു ചടങ്ങിൽ പങ്കുവെച്ച തൂഫാൻ സന്ദേശം.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിപുലമായ രീതിയിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വലിയ ആവേശത്തോടെയും പങ്കാളിത്തത്തോടെയുമാണ് മത്സരങ്ങൾ അരങ്ങേറിയത്.
മുട്ടമ്പലം ജി.യു.പി സ്കൂളിൽ ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ ആവേശകരമായ തുടക്കം

Advertisements

