അഞ്ചാലുംമൂട്: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ രക്ഷകർത്താക്കൾക്കു വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 17/7/26 ന് വൈകുന്നേരം 3 മണിക്ക് സ്കൂൾ യു.പി.കമ്പ്യൂട്ടർ ലാബിൽ വച്ച് ക്ലാസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാർ സാർ നടത്തി. പ്രിൻസിപ്പാൾ ഷൈജു സാർ
സ്വാഗതം ആശംസിച്ചു.
പ്രസ്തുത ക്ലാസിൽ പി.ടി.എ.പ്രസിഡൻറ് ബിജു.ആർ.നായർ, പി.ടി.എ.വൈസ് പ്രസിഡൻ്റ് ഷംനാർ, എസ്.എം.സി.ചെയർമാൻ ബിനു പ്രകാശ്, എം.പി.ടി.എ.പ്രസിഡൻ്റ് ഷെമി, എം.പി.ടി.എ.അംഗങ്ങൾ, മറ്റ് രക്ഷകർത്താക്കൾ,
സ്കൂൾ കൗൺസിലർ വർഷ, വിമുക്തി ക്ലബ്ബ് എച്ച്.എസ്.& യു.പി. കൺവീനേഴ്സ് അധ്യാപികമാരായ രേഖ.പി.എസ്., സലീന .എ .എന്നിവർ പങ്കെടുത്തു.
എച്ച്.എസ്.കൺവീനർ രേഖ.പി.എസ്.
നന്ദി രേഖപ്പെടുത്തി.
Advertisements







