എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ കായംകുളത്ത് നാളെ ‘ജീവിതമാണ് ലഹരി’ കലാ-കായിക മേള; ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ, പെനാൽറ്റി ഷൂട്ടൗട്ടും ഗാനമേളയും

കായംകുളം: കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ആഭിമുഖ്യത്തിൽ “ജീവിതമാണ് ലഹരി” എന്ന ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് കായംകുളത്ത് വിപുലമായ കലാ-കായിക മേള സംഘടിപ്പിക്കുന്നു. ജൂലൈ 19 (ഞായറാഴ്ച) വൈകുന്നേരം 6 മണി മുതൽ കായംകുളം നഗരഹൃദയത്തിലെ എൽമെക്സ് മൈതാനിയിൽ പരിപാടികൾ അരങ്ങേറും.

Advertisements

കായംകുളത്തിന്റെ ജനപ്രതിനിധിയും കേരള സംസ്ഥാന എക്സൈസ്-സഹകരണ വകുപ്പ് മന്ത്രിയുമായ ശ്രീ. എം. ലിജു പരിപാടികൾക്ക് നേതൃത്വം നൽകും. യുവജനങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുകയും കായിക-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ആരോഗ്യകരമായ സാമൂഹിക സന്ദേശം പ്രചരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകുന്നേരം 7 മണി മുതൽ യുവാക്കൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ വൈകുന്നേരം 6 മുതൽ 7 മണിവരെ എൽമെക്സ് മൈതാനിയിൽ നടത്തും.

തുടർന്ന് പ്രശസ്ത ഗായകരെ അണിനിരത്തിയുള്ള ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള അരങ്ങേറും. ഗാനമേളയ്ക്ക് ശേഷം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നതുമാണ്.

കായംകുളത്തെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങളെയും കുടുംബങ്ങളെയും മുഴുവൻ കലാ-കായിക പ്രേമികളെയും പരിപാടിയിലേക്ക് കേരള സംസ്ഥാന എക്സൈസ് വകുപ്പ് ഹാർദ്ദവമായി ക്ഷണിച്ചു.

Hot Topics

Related Articles