എരുമേലി : ശബരിമല പാതയിൽ തുലാപ്പള്ളിക്ക് സമീപം ഫയർ ഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു.
Advertisements
തിരുവല്ല ഫയർ സ്റ്റേഷൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആയൂർ സ്വദേശി രഞ്ജിത്ത് കുമാർ ആണ് മരിച്ചത്. ശബരിമല പാതയിൽ കണമല ഇറക്കത്ത് ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് കയറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനം വകുപ്പിന്റെ വാഹനത്തിലും അയ്യപ്പഭക്തർ എത്തിയ രണ്ട് ബസുകളിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു.
അപകടത്തിൽ ഫയർഫോഴ്സ് വാഹനം പൂർണ്ണമായി തകർന്നു.അപകടത്തിൽ ഫയർഫോഴ്സ് ജീവനക്കാർക്കും അയ്യപ്പ ഭക്തർക്കുമടക്കം നിരവധി പേർക്ക് പരിക്കേറ്റു.


