കുത്തിയത് അഞ്ചിലേറെ തവണ; കയ്യിലുണ്ടായിരുന്നത് മൂർച്ചയേറിയ ആയുധം ; വയറിലും നെഞ്ചിലും തുളഞ്ഞ് കയറി; പൊലീസിന് നേരെ കത്തി വീശി നിന്ന പ്രതിയെ കണ്ടിട്ടും എസ്.ഐ ഉദയനും സംഘവും പതറിയില്ല; കൺട്രോൾ റൂം പൊലീസ് സംഘം കാത്തത് കോട്ടയം ജില്ലാ പൊലീസിൻ്റെ മാനം 

കോട്ടയം : നഗരമധ്യത്തിൽ മദ്യ ലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടിയുണ്ടായ കൊലപാതകത്തിൽ കൃത്യ സമയത്ത് ഇടപെട്ട് പ്രതിയെ പിടികൂടി ജില്ലാ പൊലീസിൻ്റെ മാനം രക്ഷിച്ചത് കോട്ടയം നഗരത്തിൽ പെട്രോളിംങ് നടത്തുന്ന കൺട്രോൾ റൂം സംഘം. പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് എതിരാളിയെ അഞ്ചിലേറെ തവണ നെഞ്ചിലും വയറിലും കുത്തി അക്രമാസക്തനായി നിൽക്കുന്ന പ്രതിയെ സാഹസികമായി പിടികൂടാൻ പോകുമ്പോൾ കൺട്രോൾ റൂം എസ്.ഐ ഉദയനും, എ.എസ്.ഐ റോഷനും, സിവിൽ പൊലീസ് ഓഫിസർ സി പി ഒ ബോബിയ്ക്കും കരുത്തായി കൂടെയുണ്ടായിരുന്നത് കേരള പൊലീസിൻ്റെ കാക്കി മാത്രമായിരുന്നു. ഒപ്പം നിന്നിരുന്നവനെ കുത്തി വീഴ്തിത്തിയതിൻ്റെ കരുത്തിൽ പൊലീസിന് നേരെ കത്തി വീശിയ അക്രമിയെ അതിസാഹസികമായാണ് കൺട്രോൾ റൂം സംഘം കീഴ്പ്പെടുത്തിയത്. പരസ്പരം പരിചയം പോലുമില്ലാത്ത രണ്ട് യുവാക്കളാണ് വാക്ക് തർക്കത്തിൻ്റെയും മദ്യ ലഹരിയുടെയും പേരിൽ ഇരയും പ്രതിയുമായത്. 

Advertisements

ശനിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ കേരള ബാങ്കിനു മുന്നിലുണ്ടായ അക്രമത്തിൽ പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് കൊല്ലപ്പെട്ടത്.  സംഭവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കൺട്രോൾ റും സംഘം പിടികൂടിയത്.  മരണ വീട്ടിൽ പോയ ശേഷം മദ്യ ലഹരിയിൽ എത്തിയതായിരുന്നു ശ്രീകാന്ത്. എന്നാൽ, കോട്ടയം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന വിനീത് മദ്യപിച്ച ശേഷം നഗരത്തിലെ കടത്തിണ്ണകളിൽ കിടന്നുറങ്ങാൻ നോക്കി നടക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പരസ്പരം പരിചയം പോലുമില്ലാത്ത രണ്ടു പേരാണ് വാക്ക് തർക്കത്തിൻ്റെ പേരിൽ കൊലപാതകിയും ഇരയുമായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 18 ശനിയാഴ്ച രാത്രി 11.15 ഓടെ കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിൽ കോട്ടയം നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതികൾ തമ്മിൽ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞ് കൺട്രോൾ റും രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ഉദയൻ , എ എസ് ഐ റോഷൻ , എന്നിവർ സംഭവസ്ഥലത്ത് ഓടിയെത്തി. തൊട്ടടുത്തുതന്നെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പോലീസ് സംഘം. 

ഈ സമയം കത്തിയുമായി നിൽക്കുകയായിരുന്നു പ്രതിയെ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തി. തുടർന്ന്, 108 ആംബുലൻസ് വിളിച്ച് വരുത്തി കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതിയെ കൺട്രോൾ റും വാഹനത്തിൽ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എത്തിച്ചു. കോട്ടയം വെസ്റ്റ് എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. 

Hot Topics

Related Articles