കോട്ടയം : കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു. കോട്ടയത്ത് കൂരോപ്പടയില്‍ നാലംഗ കുടുംബം കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്.
ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെ തുടർന്നായിരുന്നു സംഭവം എന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ കുടുംബത്തെ വീടിനുള്ളില്‍ കളനാശിനി കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ശനിയാഴ്ച്ച പുലർച്ചെ 5.30-ഓടെയാണ് തോമസിന്റെ മകള്‍ മരിയ (17) മരിച്ചത്. മകളുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെ വൈകിട്ട് നാല് മണിയോടെ അമ്മ ജോസ്നയും (43) മരണത്തിന് കീഴടങ്ങുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഉച്ചമുതല്‍ ജോസ്നയുടെ സഹോദരൻ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തിരുന്നില്ല. സംശയം തോന്നി വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ നാലുപേരെയും വീടിനുള്ളില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു.


