ജീവിത വിജയത്തിന് ധർമ്മം ആചരിക്കുക : സ്വാമി ചിദാനന്ദപുരി; സ്വാമിയാർ മഠത്തിലെ രാമായണ മാസ പ്രഭാഷണത്തിന് തുടക്കമായി

കോട്ടയം: ജീവിത വിജയത്തിന് ധർമ്മം ആചരിക്കണമെന്ന് സ്വാമി ചിദാനന്ദപുരി. രാമായണ മാസാചരണത്തോടനുബന്ധിച്ച് സ്വാമിയാർ മഠത്തിലെ ശ്രീരാമ ഹനുമദ് ദേവസ്ഥാനത്ത് നടന്നു വരുന്ന കുളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയിൽ മൂന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളായ നിങ്ങൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതരായി തീരേണ്ടവരാണ്. അതിന് അടിസ്ഥാനപരമായി നിങ്ങൾ ധർമ്മാനുസൃതമായി ജീവിക്കുകയാണ് വേണ്ടത്. സ്വാമിയാർ മഠത്തിലെ ആർഷ വിദ്യാപീഠത്തിൽ നിന്ന് നിങ്ങൾ പഠിക്കുന്ന വേദങ്ങളും അധ്യാത്മിക അറിവുകളും ധർമ്മം എന്താണ് എന്ന് പഠിക്കുവാൻ സഹായിക്കും. അധപതനത്തിന് കാരണമായി ഇന്ന് സമൂഹത്തിൽ നിരവധി സാഹചര്യങ്ങളുണ്ട്. മയക്കുമരുന്നിന്റെ വ്യാപകമായ ലഭ്യത, മൊബൈൽ ഫോണിന്റെ ദുരുപയോഗം തുടങ്ങിയവയെല്ലാം തിരിച്ചറിഞ്ഞ് ധർമ്മം ആചരിച്ച് ജീവിത വിജയം കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles