പൊതിച്ചോർ വിതരണം നിർത്തൽ ;  സർക്കാർ നിലപാട് മനുഷ്യത്വത്തിന് എതിരെന്ന് വി എൻ വാസവൻ 

 സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻമന്ത്രി വി എൻ വാസവൻ. മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് വാസവൻ ആരോപിച്ചു. കമ്മ്യൂണിറ്റി കിച്ചൺ പരീക്ഷിച്ചു പരാജയപ്പെട്ട സംവിധാനമാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ കെ. കരുണാകരന്റെ ചിത്രവും വച്ച് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു 

Advertisements

പൊതിച്ചോറ് വിഷയത്തിൽ ജി സുധാകരന്റെ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രി പോലും ഇത് ഏറ്റെടുക്കുന്നത്.ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി മന്ത്രി ഏറ്റു പിടിക്കാമോയെന്ന് വാസവൻ ചോദിച്ചു. സുധാകരൻ യുഡിഎഫിന് ബാധ്യത ആകുമോ എന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Hot Topics

Related Articles