മൂലവട്ടത്ത് ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു ; മരിച്ചത് മണിപ്പുഴയിലെ ചുമട്ട് തൊഴിലാളി

കോട്ടയം: മൂലവട്ടത്ത് ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. മൂലവട്ടം കീരിക്കാട് സജി ജോസഫാ(56)ണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറു മണിയോടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപം കളരി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. മണിപ്പുഴയിലെ സി.ഐ.ടി.യു ഹെഡ് ലോഡ് തൊഴിലാളിയാണ്. മുൻ ഷാവാലാസ് ഗോഡൗണിലെ ചുമട്ട് തൊഴിലാളി കൂടിയാണ് സജി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ചിങ്ങവനം പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles