കുമരകം; കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ഗായിക എസ് ജാനകിയ്ക്ക്
ഹൃദയാഞ്ജലി ജുലൈ 26 ഞായറാഴ്ച 3 പി. എം ന് ഹൃദ്യം ജനകീയം എന്ന പേരിൽ പാട്ട്കുട്ടം സംഘടിപ്പിക്കുന്നു. ഹൃദ്യം ജാനകീയം പാട്ട്കുട്ടം പ്രശസ്ത ഗായികയും സിവിൽ പോലീസ് ഓഫീസറുമായി ആൻമേരി ചിക്കു
ഉദ്ഘാടനം ചെയ്യും. ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി ഗായിക എസ് ജാനകിയ്ക്ക് ഹൃദയാഞ്ജലിയായി
കുമരകം കലാഭവൻ സംഘടിപ്പിക്കുന്ന സംഗീത കൂട്ടായ്മയിൽ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയതായി പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു
Advertisements


