പത്താം ക്ലാസ്സ്‌ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്സിന് ഈ മാസം 27 വരെ അപേക്ഷിക്കാം 

അൺ എയ്ഡഡ്, സർക്കാർ, എയ്ഡഡ്, അംഗീകൃത സി.ബി.എസ്.ഇ.-ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി-എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് ജൂലൈ 27 വരെ അപേക്ഷിക്കാം. സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഇ- ഗ്രാൻറ്‌സ് മുഖേന ഡേറ്റാ എൻട്രി പൂർത്തീകരിക്കണം. ഇതു സംബന്ധിച്ച സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2983130.

Advertisements

Hot Topics

Related Articles