ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു ; സംഭവ സ്ഥലത്ത് നിന്നും പ്രതി ഓട്ടോറിക്ഷയിൽ കയറി രക്ഷപെട്ടു 

ആലപ്പുഴ :  ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ്  മുര്യൻവെളി അജിയുടെ മകൻ അഖിൽ (അച്ചു-24 ) ആണ് മരിച്ചത്. അഖിലിന്റെ സുഹൃത്ത് കായംകുളം സ്വദേശി ഷെൽജാദ് ആണ് കുത്തിയത്. ഷെൽജാദും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഓട്ടോയിൽ കയറിപ്പോയതായി പോലിസ്. ഇന്ന് വൈകിട്ട് 5.45 ന് വീടിന് സമീപം വച്ചാണ് കുത്തേറ്റത്. അഖിലിനെ ഉടൻ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles