ആലപ്പുഴ: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലേക്ക് പോകുന്ന ഡി.വൈ.എഫ്.ഐ ‘ഡൽഹി ചലോ സമരയാത്ര’ വളണ്ടിയർമാർക്ക് ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ 15 പേരാണ് വെള്ളിയാഴ്ച വൈകീട്ട് രാജധാനി എക്സ്പ്രസില്‍ യാത്രയായത്. ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗം എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സി.ശ്യംകുമാർ, എസ്. മുകുന്ദൻ, വി.കെ. സുരജ്, കെ.ആർ. രാംജിത്ത്, സി.എ. അഖിൽ, അമൽ കൃഷ്ണ, വിഷ്ണു ഉമേഷ്, അജു ആനന്ദ്, അനുപമ, നീനു കെ. ജയൻ, എൻ. അൻഷാദ്, എസ്. ആഷിക്ക്, വി. ശ്രീകാന്ത്, അജമൽ ഹസൻ എന്നിവരാണ് സംഘത്തിലുള്ളത്. ജില്ല പ്രസിഡന്റ് കെ. എസ്. അരുൺകുമാർ, സെക്രട്ടറി ജെയിംസ് ശാമുവേൽ, ആർ.രാഹുൽ, രണ്യ രമണൻ, ജിസ്മി ജനാർദനൻ എന്നിവർ പങ്കെടുത്തു.
ഡൽഹി ചലോ: ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി


