കോട്ടയം : മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മൗണ്ട് കാർമൽ ഹൈസ്കൂളിന് ഫാദർ ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ മദർ തെരേസ സേവന സംസ്ഥാനതല പുരസ്കാരം ലഭിച്ചു.
സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്കൂളിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരമായി ലഭിച്ചത്.



നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എറണാകുളത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഐ അബ്ദുൽ ഗഫൂർ പുരസ്കാരം സമ്മാനിച്ചു. ഫാദർ ഡേവിസ് ചിറമേൽ, എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ട് കെ എസ് സുദർശൻ നാട്ടിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂളിലെ സേവന പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയതിന് സ്കൂൾ അധ്യാപിക എൽസമ്മയെ മികച്ച കോ-ഓർഡിനേറ്ററായും ചടങ്ങിൽ ആദരിച്ചു. വിവിധ ജീവകാരുണ്യ-പരിസ്ഥിതി പ്രവർത്തനങ്ങളാണ് സ്കൂളിന് ഈ അംഗീകാരം നേടിക്കൊടുത്തത്.


