ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽവിദ്യാർഥിനിയുടെ​ കൊലപാതകം: ബി.ജെ.പി ആലപ്പുഴ കലക്​ടറേറ്റിന്​ മുന്നിൽ ധർണ നടത്തി

ആലപ്പുഴ: ഉസ്​ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത്​ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അ​ന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​  ബി.ജെപി ആലപ്പുഴ നോർത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിന്​ മുന്നിൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്​ഘാടനം നിർവഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മതവത്കരിക്കുന്ന സമീപനത്തിലൂടെ  മത താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. നോർത്ത് ജില്ല പ്രസിഡന്‍റ്​ അഡ്വ പി.കെ. ബിനോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, എം.വി. ഗോപകുമാർ, ജില്ലജനറൽ സെക്രട്ടറിമാരായ പി.കെ. വാസുദേവൻ, ടി. സജീവ് ലാൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജി. വിനോദ് കുമാർ , കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ല ഭാരവാഹികളായ ടി.കെ. അരവിന്ദാക്ഷൻ, കെ.പി പരീക്ഷിത്ത്, വിമൽരവീന്ദ്രൻ , ഷെൽമ സുരേഷ്, അരുൺ അനിരുദ്ധൻ, സുമി ഷിബു, ജയലത, സജി പി. ദാസ്, ആർ. ഉണ്ണികൃഷ്ണൻ, പി.എസ്. ശ്രീകുമാർ, വി.കെ. ഗോപിദാസ് , ബൈജു തിരുനല്ലൂർ , ഡി. സുഭാഷ്, വി. ബാബുരാജ്, ജി.ഹരിനാരായണൻ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles