സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെ വേതനവും ക്ഷേമവും അവഗണിക്കപ്പെടുന്നതായി ആരോപണം; ഐ.എൻ.ടി.സി ജില്ലാ കമ്മിറ്റി യോഗം ചേർന്നു

കോട്ടയം: സിനിമാ മേഖലയിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെ വേതനവും തൊഴിൽ സംബന്ധമായ അടിസ്ഥാന അവകാശങ്ങളും തുടർച്ചയായി അവഗണിക്കപ്പെടുന്നതായി ആരോപിച്ച് ഐ.എൻ.ടി.സി കോട്ടയം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Advertisements

ഐ.എൻ.ടി.സി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗം പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് റസിയ സജി അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ ഫിലിപ്പ് ജോസഫ്, ജനറൽ സെക്രട്ടറി വിസ്മയ നമ്പ്യാർ, ടോണി തോമസ്, തോമസുകുട്ടി സംക്രാന്തി, രാഷ്‌മോൻ ഓത്തറ്റിൽ, കണ്ണൻ പല്ലക്കട്ടിൽ എന്നിവർ സംസാരിച്ചു.

സിനിമാ മേഖലയിലെ സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളുടെ വേതനവും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

Hot Topics

Related Articles