സംസ്ഥാനത്ത് 28 ഡിവൈഎസ്പിമാർക്ക് കൂടി സ്ഥലം മാറ്റം; സി.ആർ പ്രമോദ് കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാകും

കോട്ടയം: സംസ്ഥാനത്ത് 28 ഡിവൈഎസ്പിമാർക്ക് കൂടി സ്ഥലം മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. നിലവിൽ കൊല്ലം റൂറൽ സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായ വി.എസ് ബിജുവിനെ കോട്ടയം ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ സാജൻ സേവ്യറെ കൊച്ചി ഈസ്റ്റ് ട്രാഫിക് രണ്ടാം യൂണിറ്റിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. കോട്ടയം ഇടുക്കി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി സി.ആർ പ്രമോദിനെ കോട്ടയം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായ ടിപ്‌സൺ തോമസ് മേക്കാടനെ ഇടുക്കി, കോട്ടയം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയായി നിയമിച്ചു.

Advertisements

മറ്റ് ഡിവൈഎസ്പിമാരുടെ നിയമനങ്ങൾ. ബ്രാക്കറ്റിൽ നിലവിൽ പോസ്റ്റ് ചെയ്ത യൂണിറ്റ്
സാജു ജോർജ് – തൃശൂർ സിറ്റി ജില്ലാ ക്രൈംറെക്കോർഡ്‌സ് ബ്യൂറോ. (കൊച്ചി വെസ്റ്റ് ട്രാഫിക് ഒന്നാം യൂണിറ്റ്).
ആർ.അശോകൻ – കൊച്ചി വെസ്റ്റ് ട്രാഫിക് ഒന്നാം യൂണിറ്റ് (അഗളി എസ്.എം.എസ്).
അലക്‌സ് ബേബി – ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം റൂറൽ (ചെങ്ങന്നൂർ).
എം.സുരേന്ദ്രൻ – സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂർ (ഗുരുവായൂർ).
വി.ഉണ്ണികൃഷ്ണൻ – കാസർകോട് വിജിലൻസ് (കേരള പൊലീസ് അക്കാദമി).
കെ.പി സുരേഷ് ബാബു – കാഞ്ഞങ്ങാട് (ജില്ലാ സ്‌പെഷ്യൽബ്രാഞ്ച് വയനാട്).
പ്രശാന്ത് – കൊച്ചി കൺട്രോൾ റൂം (ഡി.സി.ആർ.സി കൊല്ലം റൂറൽ).
ബി.എസ് സജികുമാർ – ഡിജിറ്റൽ സെക്യൂരിറ്റി ആന്റ് ഡേറ്റാ ബാങ്ക് (എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി തിരുവനന്തപുരം റേഞ്ച്).
അനിൽ ജെ.റോസ് – എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി തിരുവനന്തപുരം റേഞ്ച് (എൻ.ആർ.ഐ സെൽ പൊലീസ് ഹെഡ് ക്വാർട്ട്‌ഴേസ് , തിരുവനന്തപുരം).
അബ്ദുൾ റഷീദ് പി – ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് മലപ്പുറം (ഡിജിറ്റൽ സെക്യൂരിറ്റി ആന്റ് ഡേറ്റാ ബാങ്ക്)
രാജൻ കെ.അരമന – കൺട്രോൾ റൂം തിരുവനന്തപുരം സിറ്റി (ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഇടുക്കി).
ടി.എ യൂനൂസ് – ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഇടുക്കി (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇടുക്കി)
സി.ബിനുകുമാർ – ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റൂറൽ (നർക്കോട്ടിക് സെൽ ആന്റ് ജെൻഡർ ജസ്റ്റിസ് എറണാകുളം റൂറൽ).
വിജയ് ശങ്കർ – ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റൂറൽ (നർക്കോട്ടിക് സെൽ ആന്റ് ജെൻഡർ ജസ്റ്റിസ് കൊല്ലം സിറ്റി).
വർഗീസ് അലക്‌സാണ്ടർ – ജില്ലാ ക്രൈംറെക്കോർഡ്‌സ് ബ്യൂറോ ( ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് കൊച്ചി സിറ്റി).
ആർ.രമേശ് – ക്രൈംബ്രാഞ്ച് തിരുവനന്തപുരം (ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്ന്).
സാജു ജോസഫ് – നർക്കോട്ടിക് സെൽ കണ്ണൂർ റൂറൽ (വയനാട് എസ്.എം.എസ്).
കെ.പി ബെന്നി – ജില്ലാ ക്രൈംറെക്കോർഡ്‌സ് ബ്യൂറോ തൃശൂർ (ഒല്ലൂർ).
സാജൻ സേവ്യർ – ക്രൈംബ്രാഞ്ച് കോട്ടയം (കൊച്ചി ഈസ്റ്റ് തൃശൂർ ട്രാഫിക് രണ്ട്).
മനോജ് പറാറ്റ – സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം മലപ്പുറം (റെയിൽവേ പാലക്കാട്).
വി.കൃഷ്ണൻകുട്ടി – പാലക്കാട് റെയിൽവേ (എസ്.എസ്.ബി മലപ്പുറം).
എൻ.ബിജു – കോഴിക്കോട് സിറ്റി സൗത്ത് ട്രാഫിക് രണ്ട് (ക്രൈംബ്രാഞ്ച് എഡി.ജി.പി ഹെഡ് ക്വാർട്ടേഴ്‌സ് സ്റ്റാഫ് ഓഫിസർ).
എം.ഐ ഷാജി – (ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിറ്റി).
രവി സന്തോഷ് – ജില്ലാ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിറ്റി (ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ട).
പി.ആർ സന്തോഷ് – ചീഫ് ഇൻസ്ട്രക്ടർ ഓഫ് പൊലീസ് , പൊലീസ് അക്കാദമി (തിരുവല്ല).

Hot Topics

Related Articles